കട്ടപ്പന വള്ളക്കടവ് റോഡിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

കട്ടപ്പന/വള്ളക്കടവ്:എൻ എച്ച് 185 ൻ്റെ ഭാഗമായുള്ള കട്ടപ്പന വള്ളക്കടവ് റോഡിന് സമീപം അപകടം പതിയിരിക്കുന്നു. കണിയാംപാലത്തിന് സമീപം നിൽക്കുന്ന ട്രാൻസ്ഫോർമർ ആണ് അപകടഭീഷണി ഉയർത്തുന്നത്. ദിനംപ്രതി 100 കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.തീർത്തും വീതി കുറഞ്ഞ പാത ആയതിനാൽ ഈ റോഡിൽ കൂടി സഞ്ചരിക്കുന്ന ജനങ്ങൾക്കും വാഹനങ്ങൾക്കും വൻ അപകട ഭീഷണി ആണ് ഈ ട്രാൻസ് ഫോർമർ ഉയർത്തുന്നത്.ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ വൈദ്യുതി ബോർഡ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #Kattappana #transformer #today #news #updates

Leave a Reply

Your email address will not be published. Required fields are marked *