വന്‍ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം ഡി എം എ യും പിടിച്ചെടുത്തു

ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്.എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു.വീട് വാടകക്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനെയാണ് ഇവിടെ വന്നതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്ക്സൈസ് നർകോട്ടിക് വിഭാഗം പരിശോധന നടത്തിയത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️https://wa.me/message/FJXDNGIRM3KGN1

#idukki#kattappana#hashishoil#mdma#today#news#updates

Leave a Reply

Your email address will not be published. Required fields are marked *