കട്ടപ്പന ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപത്ത് വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

കട്ടപ്പന ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി.പേഴുംകവലയിലുള്ള ഔട്ട്ലറ്റ്ലെറ്റ് പരിസരത്ത് പൊതുമദ്യപാനം വ്യാപകമാണെന്ന പരാതി അന്വേഷിക്കാൻ കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയ്ക്ക്ക് 100 സെൻ്റിമീറ്റർ ഉയരമുണ്ട്.റോഡ് പുറമ്പോക്കിലായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്.സംഭവത്തിൽ അന്വേഷണം തുടങ്ങി.എക്സൈസ് ഇൻസ്പെക്ടർസെന്തിൽകുമാർ,അസി.എക് സൈസ് ഇൻസ്പെക്ടർ ഇ.എം അബ്ദുൾ സലാം, കെ എൻ രാജൻ, സിഇഒ പ്രിൻസ് എബ്രഹാം, വനിത സിഇഒ ബിജി കെജെ എന്നിവരാണ് പരിശോധന നടത്തിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *