ഉപ്പുകുഴിയില്‍ കാട്ടാനക്കുട്ടമിറങ്ങി കൃഷി നാശം വരുത്തി

കോതമംഗലം: പരീക്കണ്ണിക്ക് സമീപം ഉപ്പുകുഴിയില്‍ കാട്ടാനക്കുട്ടമിറങ്ങി കൃഷി നാശം വരുത്തി. ഞായറാഴ്ചരാത്രി മൂന്ന് കാട്ടാനകളാണ് നാട്ടുകാരെ വിറപ്പിച്ചത്.ഇതില്‍ രണ്ടെണ്ണം കൊമ്പന്‍മാരായിരുന്നു.ഒച്ചവെച്ചും ടോര്‍ച്ച് അടിച്ചും ആനകളെ പിന്തിരിപ്പിക്കാന്‍ മണിക്കുറോളം വേണ്ടിവന്നു.മൂലേക്കുടി ജോളിയുടെ കൃഷിയിടത്തില്‍ നാശംനഷ്ടമുണ്ടാക്കിയിട്ടുണ്ട്.ആവലുംതടത്തില്‍ ബിനോയിയുടെ വീട്ടുമുറ്റത്ത് എത്തിയ ആന പ്ലാവില്‍ നിന്നും ചക്ക പറിച്ചുതിന്നു. മുമ്പും ഇവിടെ ആന ശല്യമുണ്ടായിരുന്നതാണ്.എന്നാല്‍ ഏതാനും ആഴ്ചകളായി പ്രശ്‌നമുണ്ടായിരുന്നില്ല.മുമ്പ് ഒരു ആനയാണ് വന്നിരുന്നതെങ്കില്‍ ഇത്തവണ കൂട്ടമായെത്തിയത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.മുള്ളരിങ്ങാട് വനത്തില്‍ നിന്നുമാണ് ഈ ഭാഗത്ത് ആനകളെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *