ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തില്‍ കട്ടപ്പന കെഎസ്‌ആര്‍ടിസി ഡിപ്പോ

കട്ടപ്പന : കട്ടപ്പന കെഎസ്‌ആർടിസി ഡിപ്പോയുടെ നിലവിലെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ പരിതാപകരമാണ്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച്‌ വർക്ഷോപ്പിന് സ്ഥലമില്ല.
ഒപ്പം വർക് ഷോപ്പില്‍ ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ല.വാഹനങ്ങളുടെ അടിയില്‍ക്കയറി പണികള്‍ നടത്താൻ റാമ്ബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റാമ്ബിന്‍റെ ആഭാവത്തില്‍ സർസീവ് കഴിഞ്ഞ് അറ്റകുറ്റപ്പണികള്‍ക്കായി എത്തുന്ന വാഹനങ്ങളുടെ അടിയില്‍ ചൂട് സഹിച്ചാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്.

ഡിപ്പോയിലെ ശുചിമുറികള്‍ പാടെ ഉപയോഗ രഹിതമാണ്. കൂടാതെ ജീവനക്കാർക്ക് താമസിക്കാൻ ആവശ്യത്തിന് സംവിധാനവുംമില്ല. ഇതോടെ കൈയില്‍ നിന്നും പണം മുടക്കി ലോഡ്ജുകളില്‍ താമസിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ഡിപ്പോയിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കുന്നത് ചെളി നിറഞ്ഞ വഴികളാണ്. ഡിപ്പോയ്ക്കുള്ളില്‍ മുഴുവൻ വലിയ വെള്ളക്കെട്ടുകളാണ്.

വാഹങ്ങളുടെ ഗുണമേന്മയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. 15 വർഷം പാഴക്കമുള്ള വാഹങ്ങളാണ് ഇവിടെയുള്ളത്. ബസുകള്‍ക്ക് ഡീസല്‍ നിറയ്ക്കാനുള്ള പമ്ബ് സജ്ജീകരണങ്ങളും ഏറെ ശോച്യാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *