മുനിസിപ്പൽ ബസ് സ്‌റ്റാൻഡിനു മുന്നിലെ ഓടയ്ക്ക കുറുകെ നിർമിച്ചിരിക്കുന്ന ഗ്രിൽ തകർന്ന നിലയിൽ
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിലെ വഴിയിൽ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രിൽ യാത്രക്കാർക്കാരുടെ നടുവൊടിക്കും വിധത്തിൽ തകർന്നു.കാൽനടയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രില്ലിന്റെ വിടവിലൂടെ കാൽ വഴുതി ഓടയിലേക്കാകും വീഴുക. മാസങ്ങളായി ഗ്രില്ലുകളിൽ പലതും ദ്രവിച്ച് തകർന്നിട്ടും നഗരസഭ യാതൊരു നടപടിയും എടുത്തിട്ടില്ല. ദിനംപ്രതി ഒട്ടേറെ യാത്രക്കാരും ബസുകളും കടന്നുപോകുന്ന വഴിയുടെ അവസ്‌ഥ കണ്ടു ‘ഹാ കഷ്ടമെന്ന്’ മാത്രമേ നാട്ടുകാർക്ക് പറയാനുള്ളൂ. ബസ് കയറാനുള്ള ഓട്ടത്തിനിടയിൽ ഗ്രില്ലിന്റെ അവസ്‌ഥ അറിഞ്ഞില്ലെങ്കിൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കുമാണ്…

