ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു

വൈക്കം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി.

ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം.

ശിവപ്രിയയുടെ ഭർത്താവ് നിധീഷ് (38) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും.കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#vaikom #murder #wife #motherinlaw #police #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *