സെന്റ് ജോസഫ്സ് കോളേജിൽ ജോസഫൈൻ എക്സ്പോ ഇന്ന്

മൂലമറ്റം : മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജിൽ ചൊവ്വാഴ്‌ച രാവിലെ 9 മുതൽ 4 വരെ ജോസഫൈൻ എക്‌സ്പോ സംഘടിപ്പിക്കും. സ്കൂൾ ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ‌്പോയിൽ വിവിധ വകുപ്പുകൾ ഒരുക്കുന്ന സ്റ്റാളുകൾ, ആർട്ടിഫിഷൽ, കെമി മാജിക്, ഇന്റലിജൻസ് എക്സ്പോ, വെബ്വീവർ, സ്പോട്ട് ഫോട്ടോഗ്രഫി, ലിറ്റററി ക്വിസ്, സെല്ലുലോയ്‌ഡ് ക്ലാസ്റൂം, കെമിക്വിസ്, മാനേജ്‌മെൻ്റ് ഫിയസ്റ്റ, ഫൺ ഗെയിംസ്, കൊമേഴ്‌സ് ഫിയസ്റ്റ, കൾച്ചറൽ ധമാക്ക, ഗവേഷകരുമായി സംവാദം തുടങ്ങിയവ നടക്കും. വിവിധ സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഫാ. തോമസ് ജോർജ് വെങ്ങാലുവക്കേൽ, ബർസാർ ഫാ. ഡോ. ജോമോൻ കൊട്ടാരത്തിൽ എന്നിവർ അറിയിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#moolamattom #stJosephCollege #Josephine Expo

Leave a Reply

Your email address will not be published. Required fields are marked *