വെട്ടിമറ്റം -എണ്ണപ്പന തോട്ടം- വട്ടോളി ഭാഗം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

വെട്ടിമറ്റം: പി.ജെ. ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ വെട്ടിമറ്റം -എണ്ണപ്പന തോട്ടം- വട്ടോളി ഭാഗം റോഡ് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ് ഗതാഗതത്തിന് തുറന്നു കൊടുത്തു. റോഡ് നിർമ്മാണ കമ്മിറ്റി ചെയർമാൻ ബേബി ജോൺ വട്ടോളിയിൽ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ടെസി മോൾ മാത്യു, വെള്ളിയാമറ്റം പഞ്ചാംഗം ലാലി ജോസി,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് മെമ്പർ ബെന്നി മാത്യു കേരള കോൺഗ്രസ് കമ്മിറ്റി അംഗം മാത്യു കോട്ടൂർ, തോമസ് കുഴിഞ്ഞാലിൽ, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ പ്രദീപ് ആക്കിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#vettimattom #road #opened #transport #today #news #updates #നാട്ടുവാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *