തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിലെ വഴിയിൽ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രിൽ യാത്രക്കാർക്കാരുടെ നടുവൊടിക്കും വിധത്തിൽ തകർന്നു.
കാൽനടയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രില്ലിന്റെ വിടവിലൂടെ കാൽ വഴുതി ഓടയിലേക്കാകും വീഴുക. മാസങ്ങളായി ഗ്രില്ലുകളിൽ പലതും ദ്രവിച്ച് തകർന്നിട്ടും നഗരസഭ യാതൊരു നടപടിയും എടുത്തിട്ടില്ല. ദിനംപ്രതി ഒട്ടേറെ യാത്രക്കാരും ബസുകളും കടന്നുപോകുന്ന വഴിയുടെ അവസ്ഥ കണ്ടു ‘ഹാ കഷ്ടമെന്ന്’ മാത്രമേ നാട്ടുകാർക്ക് പറയാനുള്ളൂ. ബസ് കയറാനുള്ള ഓട്ടത്തിനിടയിൽ ഗ്രില്ലിന്റെ അവസ്ഥ അറിഞ്ഞില്ലെങ്കിൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കുമാണ് അപകടഭീഷണി കൂടുതൽ. മാസങ്ങൾക്കു മുൻപ് ഈ ഗ്രില്ലിന്റെ ഇടയിൽ യുവതിയുടെ കാൽ കുടുങ്ങിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇങ്ങനെ അപകടമുണ്ടായിട്ടും ഗ്രിൽ ശരിയാക്കാനുള്ള അധികൃതർ തയാറായിട്ടില്ല. ഇനിയൊരു അപകടം ഉണ്ടാകുന്നതിനു മുൻപെങ്കിലും ഗ്രിൽ ശരിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ ഗ്രില്ലിന്റെ വിടവുകളിലൂടെ ഓടയിൽ നിന്നുള്ള മലിനജലത്തിൻ്റെ ഗുർഗന്ധം കാരണം യാത്രക്കാർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും ശുചിമുറി മലിനജലം ഉൾപ്പെടെ ഒഴുകുന്നത് ഓടയിലൂടെയാണ്. കൂടാതെ കവറുകളിലാക്കി ഓടയിലേക്ക് ഒഴുക്കുന്ന മാലിന്യം ഓടയിൽ കെട്ടിക്കിടന്ന് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് കൂടുതൽ ദുർഗന്ധത്തിനു കാരണം. ഓടയുടെ ശുചീകരണം നടന്നിട്ട് വർഷങ്ങളായി. ശുചീകരണം നടത്തിയാൽ മാത്രമേ ഇതിനു പരിഹാരമാകൂ.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
thodupuzha #muncipal #busstand #news #updates #onlinemedia #nattuvarthakal