തപാൽ വകുപ്പിൻ്റെ സോർട്ടിങ് ഓഫിസ് പൂട്ടുന്നു

തൊടുപുഴ: തപാൽ വകുപ്പിൻ്റെ തൊടുപുഴ സോർട്ടിങ് ഓഫിസ് അടച്ചു പൂട്ടുന്നു. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന റജിസ്‌റ്റേഡ്, സ്‌പീഡ് പോസ്‌റ്റ് ഓഫിസുകളുടെ ലയനത്തെ തുടർന്നാണ് 30 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന സോർട്ടിങ് ഓഫിസ് പൂട്ടുന്നത്. ലയന നടപടികൾ പൂർത്തിയാക്കുന്നതോടെ ജില്ലയിലെ ഒരേയൊരു സോർട്ടിങ് ഓഫിസ് ആയ തൊടുപുഴയിലേത് ഉൾപ്പെടെ സംസ്‌ഥാനത്തെ 12 ഓഫിസുകൾ പൂട്ടും. ജില്ലയിലെ ബ്രാഞ്ച് ഓഫിസ് (240), സബ് ഓഫിസ് (52), ഹെഡ് പോസ്‌റ്റ് ഓഫിസ് (2) എന്നിവിടങ്ങളിലെ കത്തുകൾ തിരിച്ചു വിടുന്നത് സോർട്ടിങ് ഓഫിസിൽ നിന്നാണ്.

സ്‌പീഡ് പോസ്‌റ്റ്, പാഴ്‌സൽ ഉരുപ്പടികളുടെ സോർട്ടിങ് നേരത്തെ തന്നെ തൊടുപുഴയിൽ നിന്നു കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം ഇപ്പോൾത്തന്നെ ജില്ലയിൽ ഇത്തരം ഉരുപ്പടികൾ വിതരണത്തിൽ കാലതാമസം നേരിടുകയാണ്. റജിസ്‌റ്റേഡ്, ഓർഡിനറി തപാലും ഇത്തരത്തിൽ മാറ്റി ഓഫിസ് പൂർണമായി അടച്ചുപൂട്ടാനാണ് നീക്കം. ഇതോടെ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാർ തുടങ്ങി ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളിൽ തപാൽ വിതരണത്തിൻ്റെ കാര്യക്ഷമതയെ ബാധിക്കും.

താൽക്കാലിക ജീവനക്കാർക്ക് ജോലി പോകും. ഉത്തരവു നടപ്പിലായാൽ ഓഫിസ് എറണാകുളത്തേക്കു മാറുന്നതോടെ നിലവിൽ വർഷങ്ങളായി തൊടുപുഴ ഓഫിസിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ ജോലി നഷ്ടമാകും. 32 സ്‌ഥിര ജോലിക്കാർക്കു പുറമേ 10 താൽക്കാലിക ജീവനക്കാരാണ് ഓഫിസിലുള്ളത്. സ്‌ഥിര ജീവനക്കാരെല്ലാം ഇടുക്കി, തൊടുപുഴ സ്വദേശികളാണ്. പെട്ടെന്നുള്ള മാറ്റം അവരെയും ദുരിതത്തിലാക്കും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#postal #department #sorting #office #Thodupuzha #today #news #updates #nattuvarthakal

*പിറ്റപ്പള്ളിൽ ഏജൻസിസ്*

💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..

# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..

`# മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`

`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`

# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.


# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..

# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..

#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*

*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു_*

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999

Leave a Reply

Your email address will not be published. Required fields are marked *