തൊടുപുഴ : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. കരിങ്കുന്നം കോലക്കുന്നേൽ സുഗതൻ കെ.കെ യ്‌ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്‌ച വൈകിട്ട് 3.30 ഓടെ തൊടുപുഴ – പാലാ റൂട്ടിൽ മഞ്ഞക്കടമ്പിലാണ് അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും വരികയായിരുന്ന കാറും കരിങ്കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സുഗതനെ അഗഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിലുണ്ടായ വാഹനാവശിഷ്ടങ്ങളും ഓയിലും ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#car #autoriksha #accident #manjakkadambu #karimkunnam #today #news #updates #nattuvarthakal