തൊടുപുഴ : ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കുളമാവ്-നാളിയാനി ഭാഗത്തുനിന്ന് ഈട്ടിത്തടി മുറിച്ച കേസിലെ പ്രതികളായ പൂമാല പാറേക്കാട്ടിൽ അലിയാർ (51), നാളിയാനി പറക്കാനത്ത് രതീഷ് (41) എന്നിവരാണ് തൊടുപുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സിജോ സാമുവലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. കുളമാവ് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ബി. സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സോണി ജോസ്, എ.പി. പത്മകുമാർ, അജാസ് പി.കെ. ജീവൻകുമാർ, രതീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
