ഞവരൂർക്കടവ് കടക്കണമെങ്കിൽ കടത്തുകാരൻ്റെ സമയത്തിനായി  കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

കൊല്ലം: ചാത്തന്നൂർ ഞവരൂർക്കടവ് കടക്കണമെങ്കിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടണം. കടത്തുകാരനെ കാത്തിരിക്കുകയും വേണം.
ആദിച്ചനല്ലൂർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇത്തിക്കര ആറിന് കുറുകെയാണ് കടവ്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഫാർമേഴ്സ് ബാങ്ക് വാർഡിലെ 300 ലേറെ കുടുംബങ്ങളും ചാത്തന്നൂർ തിരുമുക്കിലെ കോർപ്പറേഷൻ കശുവണ്ടി ഫാക്ടറിയിലേക്ക് പോകുന്ന തൊഴിലാളികളും, ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് സമയത്ത് എത്തേണ്ട കുട്ടികളാണ് കടത്തുകാരനെ ആശ്രയിക്കുന്നത്. ഫാർമേഴ്സ് ബാങ്ക് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമാണ് കടവിലേ ക്കുള്ളത്.  ചാത്തന്നൂരിലേക്ക് നേരിട്ട് എത്തുന്ന ബസ്സുകൾ ഇല്ലെന്നാണ് യാത്രക്കാരെ ഏറെ വലിക്കുന്നത്. കൊട്ടിയം ഭാഗത്തേക്കുള്ള ബസ്സിൽ കയറി ഇത്തിക്കര ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും വീണ്ടും ബസ് കയറി വേണം ചാത്തന്നൂരിൽ എത്തേണ്ടുന്നത്. ചാത്തന്നൂർ ,തിരുമുക്ക് മേഖലകളിലുള്ളവർക്ക് ആദിച്ചനല്ലൂർ ഭാഗത്തേക്ക് ഫാർമേഴ്സ് ബാങ്കിലേക്കും ഏറ്റവും എളുപ്പമാർഗമാണ് കടവ്.  കുറച്ചുകാലം മുമ്പ് നാട്ടുകാരുടെ നിരന്തരമായി പരാതി തുടർന്ന് അധികൃതപ്പെട്ട് കടുത്ത് സർവീസ് നടത്തിയിരുന്നു. എന്നാൽ അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്ന് കടത്തുകാരൻ്റെ സമയത്തിനായി  കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#njavaroorkkadavu #chathannoor #kollam #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *