തടി ലോറി മറിഞ്ഞ് അപകടം

ഇടുക്കി: തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ പുളിയൻമലയ്ക്ക് സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞു. ചേറ്റുകുഴിയിൽ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ബുധനാഴ്‌ച രാത്രി 9.30 ഓടെയാണ് അപകടം. പുളിയൻമലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ഡ്രൈവർ നിർത്തിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞുതാഴ്ന്ന് ലോറി ചരിയുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ലോറി ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി. ഈസമയം മേഖലയിലെ വൈദ്യുതിയും വിഛേദിച്ചിരുന്നു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#lorry #accident #puliyanmala #idukki #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *