കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു.

വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുന്ന വിധം അപകടാവസ്ഥയിലാണ് നിൽക്കുന്നത്. അതിനാൽ ഇവിടം ബലപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

കാഴ്ചപരിമിതർക്ക് സ്‌മാർട്ട് കെയിൻ വിതരണം ചെയ്തു

കുടയത്തൂർ : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ കാഴ്‌ച പരിമിതർക്കുള്ള സ്മാർട്ട് കെയിനിന്റെ വിതരണോദ്ഘാടനം കുടയത്തൂർ ലൂയി ബ്രെയിൽ സ്മ‌ാരക വിദ്യാലയത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു‌. വൈസ് പ്രസിഡന്റ്റ് ജിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. ഷിയാസ് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈസി ഡെനിൽ, മെമ്പർമാരായ ആൽബർട്ട് ജോസ്, കെ.കെ. രവി, ടെസിമോൾ മാത്യു, മിനി ആൻ്റണി എന്നിവർ പ്രസംഗിച്ചു….

Read More

അയ്യപ്പഭക്തരുടെ വാഹനവും ടവേരയും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: വണ്ടിപ്പെരിയാർ 62 മൈൽ പള്ളിപ്പടിക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനവും ടവേരയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #today #news #updates #nattuvarthakal

Read More

അനധികൃത പാറ ഖനനം;എസ്‌കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു

നെടുങ്കണ്ടം: കെട്ടിട നിർമാണത്തിൻ്റെ മറവിൽ അനധികൃത പാറ ഖനനം നടത്തിയ വ്യക്തിയുടെ എസ്‌കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു. വാഹന ങ്ങൾ കമ്പംമെട്ട് പൊലീസിന് കൈമാറി. കരുണാപുരം കട്ടേക്കാനം ഭാഗത്ത് റവന്യൂ അ ധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃത പാറ ഖനനം കണ്ടെത്തിയത്. കരുണാപുരത്ത് സ്വകാര്യവ്യക്തികൾ കെട്ടിട നിർമാണത്തിൻ്റെ മറവിലും മറ്റും വ ൻതോതിൽ പാറഖനനം നടത്തി വരുന്നതായി ലഭിച്ച പരാതിയിലാണ് റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാ ണ്…

Read More

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഇടുക്കി : കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒയ്ക്കൊപ്പം അറസ്റ്റിലായ രാഹുൽ രാജിന്റെ പണമിടപാടുകൾ സംബന്ധിച്ച് വിജിലൻസ് വിശദമായ അന്വേഷണം തുടങ്ങി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ രാഹുൽ രാജിനെ റിമാൻഡ് ചെയ്തു. ഒൻപതാം തീയതിയാണ് ചിത്തിരപുരത്തുള്ള പനോരമിക് ഗേറ്റവേ എന്ന റിസോർട്ടിന് ശുചിത്വവുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഡിഎംഒ ആയിരുന്ന എൽ മനോജിനെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഡ്രൈവറായ എരുമേലി പുഞ്ചവയൽ തെക്കേടത്ത് രാഹുൽ രാജിനെയും വിജിലൻസ്…

Read More

രക്തദാന ക്യാമ്പ് നടത്തി

കുമാരമംഗലം : കുമാരമംഗലം എംകെഎൻഎം ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും, തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് സെൻന്ററുമായി സഹകരിച്ച് ജീവദ്യുതി പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻ്ററി നാഷണൽ സർവീസ് സ്കീമിന്റെയും കേരള പോലീസ് പോൾ ബ്ലഡ് പദ്ധതിയുടെയും സംയുക്ത പദ്ധതിയാണ് ജീവദ്യുതി പോൾ ബ്ലഡ്. രക്തദാന ക്യാമ്പിൻ്റെ ഭാഗമായി കേരള പോലീസിന്റെ നിരവധി സേവനങ്ങൾ ലഭ്യമാകുന്ന പോൾ ആപ്പിനെക്കുറിച്ച് രക്തദാതാക്കളിൽ ബോധവൽക്കരണം നടത്തുകയും അവരുടെ ഫോണുകളിൽ…

Read More

കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു: പത്തു പേർക്ക് പരിക്ക്

ഇടുക്കി :പാമ്പ്ലളക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു: പത്തു പേർക്ക് പരിക്ക് പാംബ്ല കെഎസ്ഇബി കോളനി ഭാഗത്ത് രാത്രി 1AM ഓടുകൂടിയാണ് അപകടമുണ്ടായത്.എറണാകുളം ഭാഗത്ത് നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത് പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുആരുടെയും നില ഗുരുതരമല്ല☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1…

Read More

വർക്ഷോപ്പിൽ നിന്നും ബൈക്ക് മോഷണം;സംഘത്തിലെ ഒരാൾ പിടിയിൽ

ഇടുക്കി: ജൂണ്‍ മാസത്തില്‍ നെടുങ്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ ആലപ്പുഴയില്‍ നിന്നും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ചാത്തന്‍കരി പുത്തന്‍പറമ്പില്‍ ശ്യാം ആണ് അറസ്റ്റിലായത്. കുഞ്ചിതണ്ണിയില്‍ നിന്നും മോഷ്ടിച്ച മറ്റൊരു ബൈക്കുമായാണ് ഇവര്‍ നെടുങ്കണ്ടത് എത്തിയത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ മുമ്പ് മോഷ്ടിച്ച ബൈക്ക് തകരാറിലാകുകയും ആ വാഹനം പാറത്തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതിനായാണ് ഇവര്‍ മോഷ്ടിച്ച വാഹനങ്ങള്‍…

Read More

കനത്ത മഴയിൽ ചപ്പാത്ത് മുങ്ങി ; സംസ്കാരത്തിന് കാർമികനെ എത്തിച്ചത് ഫയർഫോഴ്സ്

തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ ജലനിരപ്പുയർന്ന് മണ്ണുക്കാട് ചപ്പാത്ത് മുങ്ങിയതിനെത്തുടർന്ന് വയോധികൻ്റെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കാർമികനെയും പുഴയുടെ മറുകരെയെത്തിച്ച് ഫയർഫോഴ്‌സ്‌. പുഴയിൽ വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ഫയർഫോഴ്‌സിൻ്റെ സഹായം തേടിയത്. തൊമ്മൻകുത്ത് മണ്ണുക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പ്രയിൽ പാലൻ്റെ (95) സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനാണ് നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ ഫയർഫോഴ്‌സിൻ്റെ സേവനം ബന്ധുക്കൾ ആവശ്യപ്പെട്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സ് സ്‌കൂബ ടീം എത്തി ഇവരുടെ ഡിങ്കിബോട്ടിൽ ബന്ധുക്കളെയും കാർമികനെയും പുഴയുടെ…

Read More

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 24 വർഷവും 6 മാസത്തേയും കഠിന തടവും 50000/- രൂപ പിഴയും.

കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത് .പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000/- രൂപ പിഴയും, വിവിധ IPC വകുപ്പുകളിലായി 4 വർഷവും…

Read More