വർക്ഷോപ്പിൽ നിന്നും ബൈക്ക് മോഷണം;സംഘത്തിലെ ഒരാൾ പിടിയിൽ

ഇടുക്കി: ജൂണ്‍ മാസത്തില്‍ നെടുങ്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ ആലപ്പുഴയില്‍ നിന്നും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ചാത്തന്‍കരി പുത്തന്‍പറമ്പില്‍ ശ്യാം ആണ് അറസ്റ്റിലായത്. കുഞ്ചിതണ്ണിയില്‍ നിന്നും മോഷ്ടിച്ച മറ്റൊരു ബൈക്കുമായാണ് ഇവര്‍ നെടുങ്കണ്ടത് എത്തിയത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ മുമ്പ് മോഷ്ടിച്ച ബൈക്ക് തകരാറിലാകുകയും ആ വാഹനം പാറത്തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതിനായാണ് ഇവര്‍ മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നത്. പുന്നപ്ര പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളില്‍ ഒരാളെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഒരു ബൈക്കില്‍ യുവാക്കള്‍ കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മാരാരികുളത്തെ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ നാട്ടുകാര്‍ ഫോട്ടോ എടുത്തിരുന്നു. ഇതോടെയാണ് ചാത്തന്‍കരി സ്വദേശിയായ ശ്യാം ആണെന്ന് മനസിലായത്. പ്രതിക്കും സംഘത്തിനുമെതിരെ വാഹന മോഷണവും ലഹരി കടത്തും ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. നെടുങ്കണ്ടത്ത് എത്തിച്ചു തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#workshop #bike #idukki #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *