രക്തദാന ക്യാമ്പ് നടത്തി

കുമാരമംഗലം : കുമാരമംഗലം എംകെഎൻഎം ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും, തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് സെൻന്ററുമായി സഹകരിച്ച് ജീവദ്യുതി പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻ്ററി നാഷണൽ സർവീസ് സ്കീമിന്റെയും കേരള പോലീസ് പോൾ ബ്ലഡ് പദ്ധതിയുടെയും സംയുക്ത പദ്ധതിയാണ് ജീവദ്യുതി പോൾ ബ്ലഡ്. രക്തദാന ക്യാമ്പിൻ്റെ ഭാഗമായി കേരള പോലീസിന്റെ നിരവധി സേവനങ്ങൾ ലഭ്യമാകുന്ന പോൾ ആപ്പിനെക്കുറിച്ച് രക്തദാതാക്കളിൽ ബോധവൽക്കരണം നടത്തുകയും അവരുടെ ഫോണുകളിൽ എൻഎസ്എസ് വോളണ്ടിയേഴ്‌സ് പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്‌തു . 18 വയസ്സ് പൂർത്തിയായി ആദ്യമായി രക്തം ദാനം ചെയ്തവരെ സർട്ടിഫിക്കറ്റ് നൽകി പ്രത്യേകം ആദരിച്ചു . പ്രിൻസിപ്പൽ റ്റോംസി തോമസ്, മെഡിക്കൽ ഓഫീസർ ഐഎംഎ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ക്വിൻസി മറിയം ജേക്കബ്, ഐഎംഎ ബ്ലഡ് സെൻ്റർ ഇൻ ചാർജ് ജയചന്ദ്രൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനോയ് ജോർജ്, എൻഎസ്എസ് വോളണ്ടിയേഴ്സ‌് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#blood #donation #camb #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *