കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത് .പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000/- രൂപ പിഴയും, വിവിധ IPC വകുപ്പുകളിലായി 4 വർഷവും 6 മാസത്തേയും കഠിന തടവിനും 5000/- രൂപ പിഴയുമാണ് വിധിച്ചത്.2022 ലാണ് കേസിന് ആസ്പദമായ സംഭവം പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനം നടത്തണം എന്നുള്ള ഉദ്ദേശത്തോടെ അയൽവാസി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ കിടപ്പ് മുറിയിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തി എന്നുള്ളതാണ് കേസ്.
ഇതേ കേസിൽ ടി പ്രതി മറ്റൊരു കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രത്യേകം കുറ്റപത്രം തയ്യാറാക്കി ടി കോടതിയിൽ വിചാരണ നടപടികൾ നടന്നുവരികയാണ്.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി. കുമളി SHO ആയിരുന്ന ജോബിൻ ആന്റണിയുടെ അന്വേഷണ മികവിനുള്ള അംഗീകാരമാണ് ഈ വിധി.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1