വയനാട് ഉരുൾപൊട്ടൽ ദുരന്തം; അടിയന്തര സഹായം എത്തിക്കണം : പി.ജെ. ജോസഫ് എംഎൽഎ

തൊടുപുഴ : വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും അനേകം പേരുടെ ജീവൻ നഷ്‌ടപ്പെടുകയും ഒരു പ്രദേശമാകെ തകരുകയും ചെയ്ത‌ ദുരന്തത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ദുഃഖം രേഖപ്പെടുത്തി. ജീവനും സ്വത്തുക്കളും നഷ്‌ടപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും ദുരന്തത്തിൽ നഷ്ടമായ പ്രദേശത്തെ വീണ്ടെടുക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #Thodupuzha #news #Today #Updates

Leave a Reply

Your email address will not be published. Required fields are marked *