നാടിനു അഭിമാനമായി കട്ടപ്പനക്കാരി സാന്ദ്ര സാബു

ദുബായിൽ വെച്ച് നടന്ന 400 മീറ്ററിൽ ഗോൾഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. നരിയംപാറ കാരക്കാട്ടു വീട്ടിൽ സാബു കെ.എ യുടെയും മഞ്‌ജു സാബുവിന്റേയും മകളാണ്‌ സാന്ദ്ര സാബു, സഞ്ജു സാബു ആണ് സഹോദരൻ. തിരുവനന്തപുരം തുണ്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാന്ദ്ര. നവംബർ മാസം പഞ്ചാബിൽ നടന്ന സ്കൂൾ നാഷണൽ ഗെയിംസിലും 400 മീറ്ററിൽ സിൽവർ കരസ്ഥമാക്കിട്ടുണ്ട് സാന്ദ്ര സാബു. #kattappananews

Read More

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിൽ

മൂവാറ്റുപുഴ : കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപ്പെണ്ണ് – 85) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്‌ച രാത്രി 11.30 -ഓടെയാണ് സംഭവം കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ് ഭർത്താവിന്റെ സംരക്ഷണയിൽ ആയിരുന്നു. അഞ്ച് മക്കൾ ഇവർക്കുണ്ട്. #muvattupuzhanews

Read More

മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം : മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബു (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 10 :15 മണിയോടുകൂടി മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിൻ്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിൻ്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. സുധീന്ദ്ര ബാബുവിന് യുവാവിനോട്…

Read More

ഇടുക്കിഅടിമാലിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു, 5 പേർക്ക് പരിക്ക്

ഇടുക്കി : അടിമാലിയിൽ വിനോദസഞ്ചാരികളുമായി പോയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു. അടിമാലിക്ക് സമീപം തോക്കുപാറയിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയിൽ നിന്നും തൃശൂരിലേക്ക് വിനോദ സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് തോക്കുപാറയിലൂടെ പോയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. കുട്ടികളുൾപ്പെടെ 17 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. #idukkinews #Adimalinews #accident

Read More

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനം കുട്ടിക്കാനത്ത് ബസ്സുമായി കൂട്ടിയിടിച്ച് അപകടം

ഇടുക്കി : കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയ പാതയിൽ കുട്ടികാനം, മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു, ആരുടേയും പരിക്ക് ഗുരുതരമല്ല. എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. #ernakulamnews #kuttikkanamnews #idukkinews

Read More

പോക്‌സോ കേസിൽയുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പോക്‌സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ചേന്നാട് കവല ഭാഗത്ത് പാലക്കുളത്ത് വീട്ടിൽ സഞ്ജു സന്തോഷ് (24) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്‌റ്റേഷൻ എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു….

Read More

പ്രൈവറ്റ് ബസ്സുകാർ തമ്മിലുള്ള സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

തൊടുപുഴ : ബസ് ഡ്രൈവർ സക്കീർ (ആനകെട്ടി പറമ്പിൽ ) മരണപ്പെട്ടു. കഴിഞ്ഞ ദിവസം തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിൽ സമയ ക്രമം സംബന്ധിച്ച് ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ സക്കീറിന് മർദ്ദനമേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന സക്കീർ ഇന്നലെ (03/05/2024) വൈകിട്ട് മരണപ്പെട്ടു. സ്വകാര്യ ബസ്സ്റ്റാൻഡിൽ കഴിഞ്ഞ 23-നു സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ 6 പേരെ പൊലീസ്…

Read More

സ്കൂൾ പരീക്ഷാഫലം നേരത്തേ പ്രഖ്യാപിക്കും; എസ്.എസ്.എൽ.സി. മേയ് എട്ടിനും ഹയർ സെക്കൻഡറി ഒമ്പതിനും

തിരുവനന്തപുരം: എസ്.എസ്.എൽ.സി.,ഹയർ സെക്കൻഡറി പരീക്ഷാഫലം ഇത്തവണ നേരത്തെ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി. മേയ് എട്ടിനും പ്ലസ്ട്രുവിന്റേത് മേയ് ഒമ്പതിനും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം മേയ് 19-നും ഹയർ സെക്കൻഡറിയിലേത് 25-നുമായിരുന്നു. ടി.എച്ച്.എസ്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലവും മേയ് എട്ടിനുണ്ടാവും. പ്ലസ്ട്രുവിനൊപ്പം വി.എച്ച്.എസ്.ഇ. ഫലവും പ്രഖ്യാപിക്കും. ഇത്തവണ 4,27,105 പേർ പത്താംക്ലാസ് പരീക്ഷയെഴുതി. ഏപ്രിൽ മൂന്നു മുതൽ 20 വരെ 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിൽ 10,863 അധ്യാപകർ പങ്കെടുത്തു. ഹയർ…

Read More

യുവാവിന് സൂര്യാഘാതമേറ്റു

കട്ടപ്പന : ചൂട് കൂടുന്നതോടെ ആളുകൾക്ക് സൂര്യാഘാതം ഏൽക്കുന്ന കണക്ക് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ യുവാവിന് സൂര്യാതപമേറ്റു. ജോലി ആവശ്യത്തിനായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കൈകളിൽ പുകച്ചിൽ അനുഭവപ്പെട്ടെങ്കിലും അത്ര കാര്യമായെടുത്തിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം കൈകൾ ശ്രദ്ധിച്ചപ്പോഴാണ് കൈകളിൽ പൊള്ളിയ പാടുകൾ കണ്ടത്.

Read More

പുലിപ്പേടി : കൂടു സ്ഥാപിച്ചിട്ടും കുടുങ്ങാതെ പുലി

തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരിയിൽ പുലി ഇറങ്ങിയതും, തുടർന്ന് വനം വകുപ്പ് പുലിയെ പിടിക്കുവാനായി കെണിക്കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിദ്ധ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതേത്തുടർന്ന് അധികാരികൾ പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇല്ലിചാരിയിലെ ഒറ്റക്കൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന വനം വകുപ്പിന്റെ ക്യാമറയിൽ ഞായറാഴ്ച്ച പുലിയുടെ ഫോട്ടോ പതിഞ്ഞിട്ടുള്ളത്. പുലിപ്പേടിയെത്തുടർന്ന് നാട്ടുകാരോട് ജാഗ്രത പുലർത്തണമെന്ന് അധികാരികൾ നിർദ്ധേശം നൽകിയിട്ടുണ്ട്. പ്രദേശത്തെത്തിയ പുലിയെ പിടിച്ച് ജനങ്ങളുടെ പരിഭ്രാന്തി…

Read More