പ്രൈവറ്റ് ബസ്സുകാർ തമ്മിലുള്ള സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

തൊടുപുഴ : ബസ് ഡ്രൈവർ സക്കീർ (ആനകെട്ടി പറമ്പിൽ ) മരണപ്പെട്ടു. കഴിഞ്ഞ ദിവസം തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിൽ സമയ ക്രമം സംബന്ധിച്ച് ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ സക്കീറിന് മർദ്ദനമേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന സക്കീർ ഇന്നലെ (03/05/2024) വൈകിട്ട് മരണപ്പെട്ടു.

സ്വകാര്യ ബസ്സ്റ്റാൻഡിൽ കഴിഞ്ഞ 23-നു സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. സക്കീറിന്റെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കബറടക്കും.
ഭാര്യ: നസീറ.
മക്കൾ: മാഹിൻ, ഷെറിൽ ഫാത്തിമ.

#thodupuzha #thodupuzhanews #private bus

Leave a Reply

Your email address will not be published. Required fields are marked *