കട്ടപ്പന : ചൂട് കൂടുന്നതോടെ ആളുകൾക്ക് സൂര്യാഘാതം ഏൽക്കുന്ന കണക്ക് വർദ്ധിക്കുന്നു.
കഴിഞ്ഞ ദിവസം കട്ടപ്പനയിൽ യുവാവിന് സൂര്യാതപമേറ്റു. ജോലി ആവശ്യത്തിനായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കൈകളിൽ പുകച്ചിൽ അനുഭവപ്പെട്ടെങ്കിലും അത്ര കാര്യമായെടുത്തിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം കൈകൾ ശ്രദ്ധിച്ചപ്പോഴാണ് കൈകളിൽ പൊള്ളിയ പാടുകൾ കണ്ടത്.
