പുലിപ്പേടി : കൂടു സ്ഥാപിച്ചിട്ടും കുടുങ്ങാതെ പുലി

തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരിയിൽ പുലി ഇറങ്ങിയതും, തുടർന്ന് വനം വകുപ്പ് പുലിയെ പിടിക്കുവാനായി കെണിക്കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിദ്ധ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതേത്തുടർന്ന് അധികാരികൾ പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഇല്ലിചാരിയിലെ ഒറ്റക്കൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന വനം വകുപ്പിന്റെ ക്യാമറയിൽ ഞായറാഴ്ച്ച പുലിയുടെ ഫോട്ടോ പതിഞ്ഞിട്ടുള്ളത്.

പുലിപ്പേടിയെത്തുടർന്ന് നാട്ടുകാരോട് ജാഗ്രത പുലർത്തണമെന്ന് അധികാരികൾ നിർദ്ധേശം നൽകിയിട്ടുണ്ട്. പ്രദേശത്തെത്തിയ പുലിയെ പിടിച്ച് ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് വനം വകുപ്പും, അധികാരികളും.

Leave a Reply

Your email address will not be published. Required fields are marked *