കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിൽ

മൂവാറ്റുപുഴ : കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപ്പെണ്ണ് – 85) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്‌ച രാത്രി 11.30 -ഓടെയാണ് സംഭവം കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ് ഭർത്താവിന്റെ സംരക്ഷണയിൽ ആയിരുന്നു. അഞ്ച് മക്കൾ ഇവർക്കുണ്ട്.

#muvattupuzhanews

Leave a Reply

Your email address will not be published. Required fields are marked *