പെരുംതൊട്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിൽ തട്ടി അപകടം

കട്ടപ്പന : തോപ്രാംകുടിക്ക് സമീപം പെരുംതൊട്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിൽ തട്ടി, ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർക്കും, ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരിക്കും സാരമായ പരുക്കുകൾ ഉണ്ട്. കട്ടപ്പനയിൽ നിന്നും തോപ്രാംകുടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഓട്ടോയിൽ തട്ടിയതിനെ തുടർന്ന് പെരുംതൊട്ടി കലുങ്കിലെ വലിയ കുഴിയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം Click to Joinhttps://chat.whatsapp.com/GI4QFNOV4WS3P556Uqt6UB വാർത്തകളും പരസ്യങ്ങളും അറിയിക്കാം https://wa.me/message/FJXDNGIRM3KGN1 #newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews

Read More

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ അങ്കമാലി ഹോസ്പിറ്റലിൽ ചികിത്സയിൽ; തിരിച്ചറിയാൻ സഹായിക്കണമെന്ന് പോലീസ്

അങ്കമാലിയിൽ വച്ച് റോഡ് ക്രോസ് ചെയ്യുമ്പോൾ ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല. ഇയാളെ തിരിച്ചറിയുന്നവർ അങ്കമാലി പോലീസുമായി ബന്ധപ്പെടുക. 04842452328. ദയവായി മാക്സിമം മറ്റ് ഗ്രൂപ്പുകളിലേക്ക്കൂടി ഷെയർ ചെയ്യുക. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം Click to Joinhttps://chat.whatsapp.com/JUfCaTC5rXgKiAoZwT6WJ6 വാർത്തകളും പരസ്യങ്ങളും അറിയിക്കാം https://wa.me/message/FJXDNGIRM3KGN1

Read More

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കാസർകോട് ഹൊസ്ദു‌ർഗ് സ്വദേശി അമ്പിളിയെയാണ് (24) ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് അമ്പിളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാസർകോട് ഹൊസ്ദുർഗ ഉദിനൂർ തടിയൻകോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്….

Read More

സമ്മർ ഫുട്ബോൾ ക്യാമ്പ് ഒളിമ്പ്യൻ വിസ്മയ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെങ്ങല്ലൂരിനും അച്ചൻകവലക്കും മധ്യയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ. ലഹരിക്കെതിരെ ഫുട്ബോൾ ലഹരിക്ക് തുടക്കമായി. ഒളിമ്പ്യൻ വിസ്മയ ഉദ്ഘാടന പ്രസംഗത്തിൽ കായികതാരങ്ങൾ കഠിന പരിശ്രമവും സ്പോർട്സും വിദ്യാഭ്യാസവും പ്രൊഫഷണൽ ആയിട്ട് തെരഞ്ഞെടുത്താൽ മാത്രമേ ഉന്നത വിജയം നേടാൻ സാധിക്കും. അതിനു രക്ഷിതാക്കളുടെ സപ്പോർട്ടാണ് ആവശ്യമൊന്നും കുട്ടികളെ രക്ഷിതാക്കൾ ഗ്രൗണ്ടിൽ എത്തിച്ചാൽ മറ്റു ലഹരിയിലേക്ക് കുട്ടികൾ വഴുതി പോകാതെ സംരക്ഷിക്കാൻ സാധിക്കുമെന്നും വിസ്മയ പറഞ്ഞു. ചടങ്ങിൽ ദേശീയ താരവും ഇന്ത്യൻ ആർമിതാരവും ആയ അനന്തു…

Read More

നോവലിസ്റ്റ് സോമനാഥ് കാഞ്ഞാര്‍ അന്തരിച്ചു

തൊടുപുഴ : മംഗളം ഉള്‍പ്പെടെ വിവിധ മുൻനിര വാരികകളില്‍ ജനപ്രിയ നോവലുകള്‍ സൃഷ്ടിച്ച പ്രമുഖ നോവലിസ്റ്റ് കാഞ്ഞാര്‍ കറുകപ്പിള്ളില്‍ സോമനാഥ് (സോമനാഥ് കാഞ്ഞാര്‍ – 67) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം 07/04/2025 തിങ്കൾ ഉച്ചകഴിഞ്ഞ് 3.30-ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. 1990 കാലഘട്ടത്തില്‍ മംഗളം വാരികയില്‍ സുറുമ എന്ന നോവല്‍ എഴുതിയാണ് സോമനാഥ് കാഞ്ഞാര്‍ എഴുത്തിന്റെ ലോകത്ത് പ്രസിദ്ധനാകുന്നത്. തുടര്‍ന്ന് വിവിധ പ്രസിദ്ധീകരണങ്ങളിലായി പന്ത്രണ്ടോളം നോവലുകള്‍ പ്രസിദ്ധീകരിച്ചു വന്നു. തായമ്പക, ഫാത്തിമ, മുഖങ്ങള്‍, തൂക്കുവിളക്ക്…

Read More

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

ഇടുക്കി : മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ…

Read More

ഇടുക്കിയിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ താമസം ലതിക(14) ആണ് മരിച്ചത്. മൂന്നാറിൽ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. തൊഴിലാളികളായ അപ്പുപ്പനും അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴം പകൽ 12 ഓടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അമ്മൂമ്മയാണ് ലതികയെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്,…

Read More

കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം രക്ഷിച്ച് കണ്ടൈനർ ഡ്രൈവർ

അങ്കമാലി : ദേശീയപാത കരിയാട് കവലക്ക് സമീപം കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടപ്പോള്‍ നാല് കിലോമീറ്ററോളം ദൂരം ബസ്സോടിച്ച്‌ ഒരപരിചിതൻ ആശുപത്രിയിലെത്തിച്ചു. അങ്കമാലി കുറുകുറ്റി പള്ളിഅങ്ങാടി തെക്കേക്കുന്നേല്‍ വീട്ടില്‍ ഷൈൻ ജോർജാണ് (40) അവസരോചിതമായി കരുണയുടെ മാലാഖയായി എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലില്‍ കണ്ടെയ്നർ ഡ്രൈവറായ ഷൈൻ ഇരിങ്ങാലക്കുടയില്‍ നിന്ന് എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയിക്ക് (39) ദേഹാസ്വാസ്ഥ്വം അനുഭവപ്പെട്ടത്. കളമശ്ശേരിയിലെ സർവ്വീസ് സെന്ററിലേക്ക് ഷൈൻ ജോലിക്ക്…

Read More

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 6 വർഷം വീതം കഠിന തടവും 25000 രൂപ വീതം പിഴയും ശിക്ഷ

ഇടുക്കി : ഇടുക്കിയിൽ 7 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 6 വർഷം വീതം കഠിന തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി സ്വദേശികളായ ബിനുകുമാർ (53), ജോയ് (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 നവംബർ 18-ന് ഇടുക്കി എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എൻ സുധീറും പാർട്ടിയും ചേർന്നാണ് കഞ്ചാവുമായി കഞ്ഞിക്കുഴി ടൗണിന് സമീപം വച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇടുക്കി അസിസ്റ്റൻ്റ് എക്സൈസ്…

Read More

ഇന്നും, നാളെയും മഴയ്ക്ക് സാധ്യതഅലേർട്ടുകൾ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ…

Read More