കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കാസർകോട് ഹൊസ്ദുർഗ് സ്വദേശി അമ്പിളിയെയാണ് (24) ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് അമ്പിളി.
ഹോസ്റ്റലിലെ സഹപാഠികളാണ് അമ്പിളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാസർകോട് ഹൊസ്ദുർഗ ഉദിനൂർ തടിയൻകോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. മരണകാരണം വ്യക്തമായിട്ടില്ല. അമ്പിളി ഇതിന് മുൻപും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
Click to Join
https://chat.whatsapp.com/LMIegf8I2V76EQU8AkwO0I
വാർത്തകളും പരസ്യങ്ങളും അറിയിക്കാം![]()
https://wa.me/message/FJXDNGIRM3KGN1

