ഇടുക്കി : ഇടുക്കിയിൽ 7 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 6 വർഷം വീതം കഠിന തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി സ്വദേശികളായ ബിനുകുമാർ (53), ജോയ് (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2019 നവംബർ 18-ന് ഇടുക്കി എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എൻ സുധീറും പാർട്ടിയും ചേർന്നാണ് കഞ്ചാവുമായി കഞ്ഞിക്കുഴി ടൗണിന് സമീപം വച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇടുക്കി അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന റ്റി.എ അശോക് കുമാർ ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബഹു. തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ.കെ.എൻ ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thidupuzhanews#thodupuzhavartha#KeralaExcise#conviction