നോവലിസ്റ്റ് സോമനാഥ് കാഞ്ഞാര്‍ അന്തരിച്ചു

തൊടുപുഴ : മംഗളം ഉള്‍പ്പെടെ വിവിധ മുൻനിര വാരികകളില്‍ ജനപ്രിയ നോവലുകള്‍ സൃഷ്ടിച്ച പ്രമുഖ നോവലിസ്റ്റ് കാഞ്ഞാര്‍ കറുകപ്പിള്ളില്‍ സോമനാഥ് (സോമനാഥ് കാഞ്ഞാര്‍ – 67) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം 07/04/2025 തിങ്കൾ ഉച്ചകഴിഞ്ഞ് 3.30-ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍.

1990 കാലഘട്ടത്തില്‍ മംഗളം വാരികയില്‍ സുറുമ എന്ന നോവല്‍ എഴുതിയാണ് സോമനാഥ് കാഞ്ഞാര്‍ എഴുത്തിന്റെ ലോകത്ത് പ്രസിദ്ധനാകുന്നത്. തുടര്‍ന്ന് വിവിധ പ്രസിദ്ധീകരണങ്ങളിലായി പന്ത്രണ്ടോളം നോവലുകള്‍ പ്രസിദ്ധീകരിച്ചു വന്നു. തായമ്പക, ഫാത്തിമ, മുഖങ്ങള്‍, തൂക്കുവിളക്ക് എന്നീ നോവലുകള്‍ ജനഹൃദയങ്ങളില്‍ ഇടം നേടി. ഇതുവരെ എഴുതിയ നോവലുകള്‍ ഉള്‍പ്പെടുത്തി ബുക്ക് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു.

പാരലല്‍ കോളേജ് അധ്യാപകന്‍, കുടയത്തൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ : പരേതയായ അമ്മിണി.

മക്കള്‍ : സൂര്യനാഥ്, ടിന്റുനാഥ്.

മരുമക്കള്‍ : രേഷ്മ (എരുമേലി), രാജീവ് നിരപ്പേല്‍ (കോതമംഗലം).

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thidupuzhanews#thodupuzhavartha#somanadh#somanadhkanjar#kanjar#novelist#naseerkallayi#sooryanadh#novalustnaseernellayi #novalistsooryanadh

Leave a Reply

Your email address will not be published. Required fields are marked *