ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന്, 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്..ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്,…

Read More

വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് 1.30 കോടി രൂപ നഷ്ടപരിഹാരം

ഇടുക്കി : രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം വളർത്തുമൃഗങ്ങളെ നഷ്ട്‌ടപ്പെട്ട കർഷകർക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്. രണ്ട് വർഷത്തിനുള്ളിൽ മൃഗസംരക്ഷണ വകുപ്പ് 1.30 കോടി രൂപയാണ് നഷ്‌ടപരിഹാരമായി നൽകിയത്. ആഫ്രിക്കൻ പന്നിപ്പനി, ചർമ്മ മുഴ, കടുത്ത വേനൽ എന്നിവ ബാധിച്ച് നിരവധി വളർത്തുമൃഗങ്ങളെയാണ് കർഷകർക്ക് നഷ്‌ടമായത്.ആഫ്രിക്കൻ പന്നിപ്പനി രോഗവ്യാപനം തടയാൻ 53 കർഷകരുടെ 1,207 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവുചെയ്തു. ഇതിൽ 51 കർഷകരുടെ 1,151 പന്നികൾക്കായി 1,20,43,800 രൂപയാണ് നഷ്ടപരിഹാരം ഇനത്തിൽ നൽകിയത്. രണ്ട് കർഷകരുടെ…

Read More

ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ : 1 ജിബി ഡാറ്റ തികച്ചും സൗജന്യം

കെ ഫൈ – കേരള വൈഫൈ സംസ്ഥാന ഐ. ടി മിഷൻ ബി.എസ്.എൻ.എൽ മായി ചേർന്ന് നടപ്പാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇടുക്കി ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങി. സംസ്ഥാനമൊട്ടാകെ 2023 പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം. 1 ജിബി ഡാറ്റ തികച്ചും സൗജന്യമായും തുടർന്ന് കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും. ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ദിവസവും…

Read More

എംഡിഎംഎയും കഞ്ചാവുമായി സിനിമാതാരവും സുഹൃത്തും പിടിയിൽ

തൊടുപുഴ: എംഡിഎംഎയും കഞ്ചാവുമായി സിനിമ താരവും സുഹൃത്തും എക്സൈസ് പിടിയിലായി. എറണാകുളം വെങ്ങോല സ്വദേശി പരീക്കുട്ടി എന്ന ഫരീദുദ്ദീൻ (31), കോഴിക്കോട് വടകര സ്വദേശി ജിസ്‌മോൻ (34) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.ഇവരുടെ കൈയ്യിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ 5 ഗ്രാം കഞ്ചാവ്‌ എന്നിവ കണ്ടെടുത്തു. തൊടുപുഴ കാഞ്ഞാർ പുള്ളിക്കാനം റോഡിൽ നടത്തിയ വാഹന പരിശോധനയിലായിരുന്നു ഇരുവരും പിടിയിലായത്.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ അഭിലാഷും സംഘവും കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ നടത്തിയ പരിശോധനയിലാണ് കാറിൽ സഞ്ചരിച്ച ഇവർ…

Read More

കെഎസ്ആർടിസി ബസ്സിന്‌ തീപിടിച്ചു

പത്തനംതിട്ട : നിലയ്ക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ്സിന്‌ തീപിടിച്ചു. പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ ചേർന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 05.37ന് ആണ് ചാലക്കയത്തിനും നിലക്കലിനുമിടയിൽ വെച്ച് ബോണറ്റിനടിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട KSRTC ഡ്രൈവർ വാഹനം നിർത്തുകയും തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തത്. വാഹനത്തിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ –…

Read More

ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കണം

കൊല്ലം:മാലിന്യമുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഹരിത സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടർ എൻ ദേവി ദാസൻ്റെ നേതൃത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഹൗസ് ബോട്ട് ഓണേഴ്സ് പ്രതിനിധികള്‍, റിസോര്‍ട്ട് ഓണേഴ്സ് പ്രതിനിധികള്‍, ഹോംസ്റ്റേ ഉടമകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കോര്‍പറേഷന്‍, കുടുംബശ്രീ, പഞ്ചായത്ത്തല ഉദ്യോഗസ്ഥഷുടെ യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #kollam #tourismcenter…

Read More

വീടുകളിൽ വെള്ളമെത്തിക്കാൻ 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കട്ടപ്പന നഗരസഭയിൽ വീടുകളിൽ വെള്ളം എത്തിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന പൊലീസ് വളവ് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മേഖലയിലെ 28 ഓളം കുടുംബങ്ങൾ കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസിയായ സിബി നെച്ചുമണ്ണിലാണ് മന്ത്രിയെ അറിയിച്ചത്. തുടർന്ന് പദ്ധതിയുടെ നവീകരണത്തിനായി മന്ത്രി 10 ലക്ഷം രൂപാ അനുവദിച്ചു. മുമ്പ് ഉണ്ടായിരുന്ന കുളത്തിന്റെ ആഴം വർധിപ്പിച്ച് കല്ലുകെട്ടി വശങ്ങളിലെ ഓടകൾ സജ്ജമാക്കിയാണ് നിർമാണം…

Read More

ഓച്ചിറ  പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

കൊല്ലം: ഓച്ചിറ  പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി സത്യൻ പതാക ഉയർത്തിയ തോടെ ആഘോഷപരിപാടികൾക്ക്‌ തുടക്കമായി.. വ്യാപാര, വാണിജ്യമേളകളും കുട്ടികൾക്കുള്ള വിവിധതരം റൈഡുകളും സജ്ജമായി. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കി.  സെക്രട്ടറി കെ ഗോപിനാഥൻ ഉത്സവ സന്ദേശംനൽകി. പകൽ മൂന്നിന്‌ ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ് വി ജി അരുൺ വൃശ്‌ചികോത്സവം ഉദ്ഘാടനംചെയ്യും. ഞായർ പകൽ മൂന്നിന് കാർഷിക സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും….

Read More

കനത്ത മഴ; കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞു

വണ്ണപ്പുറം: കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട്ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്‌തമായ മഴയെത്തുടർന്നാണ് കലുങ്കിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. കലുങ്ക് കവിഞ്ഞ് വെള്ളം പലതവണ ഒഴുകി. ഇന്നലെ രാവിലെയാണ് കലുങ്ക് അപകടസ്‌ഥിതിയാലാണെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 1982ലാണ് കലുങ്ക് പണിതത്. 2016ലെ പ്രളയകാലത്ത് കലുങ്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു.കലുങ്കിനു ബലക്ഷയം ഉണ്ടായതോടെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കാളിയാറിൽ നിന്നു കോയപ്പടി വഴി സെൻ്റ് മേരീസ് എൽപി സ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കും മുള്ളൻകുത്തി,…

Read More

നാടിനെ ഭീതിയിലാക്കിയ പുലിയെ വനം വകുപ്പ് പിടികൂടി

കൊല്ലം:പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. പുലിയുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാർ വിലയിരുത്തിയ ശേഷം ആയിരിക്കും നടപടി.പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം…

Read More