കെ ഫൈ – കേരള വൈഫൈ
സംസ്ഥാന ഐ. ടി മിഷൻ ബി.എസ്.എൻ.എൽ മായി ചേർന്ന് നടപ്പാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇടുക്കി ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങി. സംസ്ഥാനമൊട്ടാകെ 2023 പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം. 1 ജിബി ഡാറ്റ തികച്ചും സൗജന്യമായും തുടർന്ന് കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും.
ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ദിവസവും 10 Mbps വേഗതയിലാകും സൗജന്യ ഇന്റർനെറ്റ് ലഭിക്കുക.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kfi #keralawifi #idukki #news #updates #onlinemedia #nattuvarthakal
