എംഡിഎംഎയും കഞ്ചാവുമായി സിനിമാതാരവും സുഹൃത്തും പിടിയിൽ

തൊടുപുഴ: എംഡിഎംഎയും കഞ്ചാവുമായി സിനിമ താരവും സുഹൃത്തും എക്സൈസ് പിടിയിലായി. എറണാകുളം വെങ്ങോല സ്വദേശി പരീക്കുട്ടി എന്ന ഫരീദുദ്ദീൻ (31), കോഴിക്കോട് വടകര സ്വദേശി ജിസ്‌മോൻ (34) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.ഇവരുടെ കൈയ്യിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ 5 ഗ്രാം കഞ്ചാവ്‌ എന്നിവ കണ്ടെടുത്തു. തൊടുപുഴ കാഞ്ഞാർ പുള്ളിക്കാനം റോഡിൽ നടത്തിയ വാഹന പരിശോധനയിലായിരുന്നു ഇരുവരും പിടിയിലായത്.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ അഭിലാഷും സംഘവും കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ നടത്തിയ പരിശോധനയിലാണ് കാറിൽ സഞ്ചരിച്ച ഇവർ കുടുങ്ങിയത്. കാറിൽ പിറ്റ്‌ബുൾ ഇനത്തിൽ പെട്ട ഒരു നായയും ഉണ്ടായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാവിച്ചൻ മാത്യു, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ്, എ ഐ സുബൈർ, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ടി ബിന്ദു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#MDMA #Ganchavu #thodupuzha #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *