നാടിനെ ഭീതിയിലാക്കിയ പുലിയെ വനം വകുപ്പ് പിടികൂടി

കൊല്ലം:പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. പുലിയുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാർ വിലയിരുത്തിയ ശേഷം ആയിരിക്കും നടപടി.പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kollam #tiger #forestdepartment #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *