മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദേശം

ഇടുക്കി : ജില്ലയിൽ പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ മഞ്ഞപ്പിത്ത രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ രോഗം പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടുമുതൽ ആറാഴ്‌ച വരെ എടുക്കാം.ഈ മാസം അഞ്ചു പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ജനുവരി മുതൽ ഇന്നലെ വരെ 90 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പിൻ്റെ കണക്ക്. 64 പേർ മഞ്ഞപ്പിത്ത സംശയത്തെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി. രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. രോഗം പടരാതിരിക്കാനായി ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചു.

ലക്ഷണങ്ങൾ

പനി, ക്ഷീണം, വിശപ്പില്ലായ്‌മ, വയറുവേദന, ഓക്കാനം, ചർദ്ദി, വയറിളക്കം കടുത്ത നിറത്തിലുള്ള മൂത്രം, കണ്ണ്, ത്വക്ക്, നഖങ്ങൾ. എന്നാൽ ഭൂരിഭാഗം രോഗബാധിതരിലും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗം കാണപ്പെടാം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ തേടണം.

പ്രതിരോധ മാർഗം

12 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണറും മറ്റു കുടിവെള്ള സ്രോതസുകളും രണ്ടാഴ്‌ചയിൽ ഒരിക്കൽ ക്ലോറിനേറ്റ് ചെയ്യുക. ആഹാരത്തിനു മുമ്പും ശേഷവും ടോയ്‌ലറ്റ് ഉപയോഗിച്ചതിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്നുനിൽക്കുക. സ്വന്തമായി ശുചിമുറിയും സ്വന്തമായി പാത്രങ്ങളും ഉപയോഗിക്കുക. പാകം ചെയ്‌ത ഭക്ഷണപദാർഥങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കയറാതെ അടച്ച് സൂക്ഷിക്കുക. പഴവർഗങ്ങൾ ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. പച്ചവെള്ളം നേരിട്ട് കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. പഴകിയ ആഹാരം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#yellowfever #cautionaryadvice #healthdepartment #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *