തടിയമ്പാട് പുതിയ പാലം വരുന്നു…..

ഇടുക്കി : പെരിയാറിന് കുറുകെ തടിയമ്പാടിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം. സംസ്ഥാനത്തിന് ലഭിച്ച 6 പാലങ്ങളിൽ ഏറ്റവും നീളവും ഉയരവും ഉള്ള പാലമാണ് ഇവിടെ നിർമ്മിക്കുന്നത്.32 കോടി രൂപയാണ് നിർമാണപൂർത്തീകരണത്തിന് വക ഇരുത്തിയിട്ടുള്ളത്.223 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള പാലത്തിന്റെ 7 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കും.1.5 മീറ്റർ വീതിയിൽ ഇരു വശത്തും വിങ്‌സും ഇതോടൊപ്പം 1 മീറ്റർ വീതിയിൽ ഇരു വശത്തും നടപ്പാതയും…

Read More

മാല പൊട്ടിക്കൽ വീരൻ ഒടുവിൽ പോലീസിന്റെ പിടിയിൽ

മുവാറ്റുപുഴ : മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുംകരയിൽ മാർക്കറ്റ് ഭാഗത്ത്‌ പുത്തൻപുരയിൽ വീട്ടിൽ അർഷാദ് അലിയാണ് പൊലീസിന്റെ പിടിയിലായത്. പ്രതി ബൈക്കിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ എസ്.ബി.ഐ. ബാങ്കിന്റെ എടിഎം ന് മുന്നിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല കവർന്നു. തുടർന്ന് വൈകുന്നേരം മൂന്നരയോടെ വെള്ളൂർകുന്നം തൃക്ക ഭാഗത്ത്‌ നിന്ന് നടന്നു പോകുകയായിരുന്ന അംഗണവാടി അധ്യാപികയുടെ മാല അതേ ബൈക്കിൽ വേഷം മാറി എത്തി ഇയാൾ…

Read More

കാറിന് തീപിടിച്ചു; ഒരാൾ മരണപ്പെട്ടു

തൊടുപുഴ : കുമാരമംഗലം പഞ്ചായത്ത് വാർഡ് 3 നരകുഴി എന്ന സ്ഥലത്ത് മാരുതി 800 കാറിന് തീപിടിച്ചു. ഒരാൾ മരണപ്പെട്ടു. റോഡിൽ നിന്നും വാഹനം പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് കണ്ടെത്തിയത്. സിബി എരപ്പനാൽ എന്നയാളാണ് മരണപ്പെട്ടതായി സംശയിക്കുന്നത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #fire #fireaccident #maruti800 #car #kumaramangalam #today #news #updates #nattuvarthakal

Read More

ഉണങ്ങാനിട്ട അടയ്ക്കയും കാപ്പിക്കുരുവും മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

വണ്ണപ്പുറം: കാപ്പിക്കുരുവും അടയ്ക്കായും മോഷ്‌ടിച്ച് വിറ്റ രണ്ടു യുവാക്കൾ പിടിയിൽ. വണ്ണപ്പുറം മുണ്ടൻമുടി തൈവിളാകം പ്രദീപ് (20), ഓലിക്കൽ ഷിഹാബ് (38) എന്നിവരാണ് പിടിയിലായത്. കാളിയാർ ഇൻസ്പെക്‌ടർ എച്ച് എൽ ഹണിയുടെ നിർദേശം പ്രകാരം എസ് ഐ മാരായ ഷംസ്, സിയാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 18ന് രാത്രി മുണ്ടൻമുടി തോട്ടുങ്കൽ മാത്യുവിൻ്റ വീട്ടിൽ നിന്നാണ് ഇവർ മോഷ്‌ടിച്ചത്. 60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കായുമാണ് മോഷ്‌ടിച്ചത്‌. മോഷ്‌ടിച്ച സാധനങ്ങൾ വെൺമണിയിൽ ഉള്ള കടയിൽ…

Read More

ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു.

രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കപ്പെട്ടതിൻ്റെ 75-ാം വർഷവും, 15-ാമത് ദേശീയ സമ്മതിദായക ദിനവും ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ നെഹ്റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷൻ്റെയും, എൻ.എസ്.എസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമ്മതിദായക ദിന പ്രതിജ്ഞ പുതുക്കിയും, വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും എന്ന സന്ദേശം പൊതുജനങ്ങൾക്ക് കൈമാറിയും ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു. ജനപ്രതിനിധിയും, മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങിയ ലീല വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത…

Read More

എം.പി കപ്പ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

തൊടുപുഴ: നെഹ്റു യുവ കേന്ദ്ര ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ രണ്ടാമത് എം പി കപ്പ് സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു നെഹ്റു യോഗ കേന്ദ്ര ജില്ലാ ഓഫീസർ സച്ചിൻ സ് അധ്യക്ഷത വഹിച്ചു സോക്കർ സ്കൂളിൽ ഡയറക്ടർ പിഎ സലിം കുട്ടി സ്വാഗതം പറഞ്ഞുപ്രതീക്ഷാ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഹണീ വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി തൊടുപുഴ ജയിക്കോ ജ്വല്ലറിയുടെ മാനേജർ ഷൈജു ആശംസകൾ…

Read More

പതിനാറുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിച്ചു

കാഞ്ഞാർ: മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂർ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അഞ്ചിരി പാലപ്പിള്ളിൽ പുത്തൻപുരയ്ക്കൽ സച്ചിൻ പി. സുരേന്ദ്രൻ, കോളപ്ര പേരുശ്ശേരിൽ അഖിൽ പി. ശ്രീധരൻ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ 18 ശനിയാഴ്‌ച 10ന് ആണ് കോളപ്ര പാലത്തിൽ നിന്നും പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്. ഈ സമയം പാലത്തിലൂടെ ബൈക്കിൽ വന്ന സച്ചിനാണ് പെൺകുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്. സച്ചിൻ പെൺകുട്ടിയെ രക്ഷിക്കാനായി ഡാമിലേക്ക് ചാടി. പാലത്തിന് സമീപം താമസിക്കുന്ന…

Read More

പിടികിട്ടാപ്പുള്ളിയെ തെരഞ്ഞെത്തിയ പൊലീസ് കണ്ടെത്തിയത് കറിയാക്കാൻ മസാല പുരട്ടി വച്ചിരുന്ന മ്ലാവ് ഇറച്ചി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി : അടിമാലിയിൽ മ്ലാവിനെ വേട്ടയാടി കൊന്ന് കറി വെച്ചവർ പൊലീസിൻ്റെ പിടിയിലായി. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് നായാട്ട് സംഘം പിടിയിലായത്‌. പൊലീസ് തേടിയെത്തിയ പ്രതി ഓടി രക്ഷപ്പെട്ടു. വനപാലകരെ ആക്രമിച്ച കേസിൽ ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതി സന്തോഷിനെ തേടിയെത്തിയപ്പോഴാണ് അടിമാലി പൊലീസ് പഴമ്പിള്ളിച്ചാലിലെ വീട്ടിൽ നിന്ന് വേട്ടയാടി കൊന്ന മ്ലാവിൻ്റെ ഇറച്ചി കണ്ടെത്തിയത്. പൊലീസിനെ കണ്ട് സന്തോഷും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു….

Read More

കടമറ്റത്ത് നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 10 പേർക്ക് പരിക്ക്

എറണാകുളം: കടമറ്റത്ത് നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ നിലവിൽ വെൻ്റിലേറ്ററിലാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ മറിയുകയായിരുന്നു. ട്രാവലറിൽ ഒൻപത് പേരായിരുന്നു ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More

കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

ഇടുക്കി : പുറ്റടി ബാങ്ക്പടിക്കൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. കടശ്ശികടവ് സ്വദേശിയായ യുവാവിനു പരിക്കുപറ്റി. ബൈക്ക് മറ്റൊരു കാറിനെ മറികടന്ന് വരുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #accidentnews #bike #car #puttady #idukki #news #updates #onlinemedia #nattuvarthakal

Read More