പതിനാറുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിച്ചു

കാഞ്ഞാർ: മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂർ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അഞ്ചിരി പാലപ്പിള്ളിൽ പുത്തൻപുരയ്ക്കൽ സച്ചിൻ പി. സുരേന്ദ്രൻ, കോളപ്ര പേരുശ്ശേരിൽ അഖിൽ പി. ശ്രീധരൻ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ 18 ശനിയാഴ്‌ച 10ന് ആണ് കോളപ്ര പാലത്തിൽ നിന്നും പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്. ഈ സമയം പാലത്തിലൂടെ ബൈക്കിൽ വന്ന സച്ചിനാണ് പെൺകുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്.

സച്ചിൻ പെൺകുട്ടിയെ രക്ഷിക്കാനായി ഡാമിലേക്ക് ചാടി. പാലത്തിന് സമീപം താമസിക്കുന്ന അഖിലും രക്ഷാപ്രവർത്തനത്തിന് എത്തി. യുവാക്കൾ നടത്തിയ സാഹസികമായ രക്ഷാ പ്രവർത്തനമാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. അനുമോദന യോഗം കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. എൻ. ഷിയാസ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗങ്ങളായ ആഞ്ജലീന സിജോ, ശ്രീജിത്ത്, സി.എസ് പുഷ്‌പവിജയൻ, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരൻ, ബിന്ദു സുധാകരൻ, നസിയ ഫൈസൽ, ലത ജോസ്, ആശ റോജി,പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *