എറണാകുളം: കടമറ്റത്ത് നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ നിലവിൽ വെൻ്റിലേറ്ററിലാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ മറിയുകയായിരുന്നു. ട്രാവലറിൽ ഒൻപത് പേരായിരുന്നു ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #accidentnews #traveller #kadamattom #ernakulam #today #news #updates #nattuvarthakal
