
തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ 23 രൂപയുടെ വർധനവ്
തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികൾക്ക് വർധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ 2 മുതൽ 7 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസനമന്ത്രാലയത്തിന്റേ്താണ് ഉത്തരവ്. പ്രതിദിന വേതനനിരക്കിൽ 7 രൂപ മുതൽ 26 രൂപയുടെ വരെ വർധനവാണ് 2025-26 സാമ്പത്തിക വർഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്. 2005-ലെ മഹാത്മഗാന്ധി…