admin

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

ഇടുക്കി : 2023-24 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നൽകുന്നു. അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയവര്‍ക്കും, സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസില്‍ ആകെ മാര്‍ക്ക് 90% -വും അതിന് മുകളിലും നേടിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222904.

Read More

ഉടുമ്പന്നൂർ സെന്റ്. ജോർജ് ഹൈസ്കൂളിൽ യോഗ ദിനാചരണം നടത്തി

ഉടുമ്പന്നൂർ : ഉടുമ്പന്നൂർ സെന്റ്. ജോർജ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. അസിസ്റ്റന്റ് മാനേജർ റവ.ഫാദർ ജോർജ് മാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രശാന്ത് പി ജെയിംസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ലതീഷ് യോഗ ദിനചാരണം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി സുലൈഷ സലിം ആശംസകൾ അറിയിച്ചു.ഉടുമ്പന്നൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യനും യോഗ അധ്യാപികയുമായ ഡോക്ടർ ആര്യാമോൾ കെ കുട്ടികൾക്ക് യോഗ പരിശീലനം…

Read More

അടിമാലിക്ക് സമീപം സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു

അടിമാലി : ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കേരള ഫാം എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് 6.45 – ഓടെയാണ് സംഭവം. കേന്ദ്രത്തിലെ ലക്ഷമിയുടെ രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരണപ്പെട്ടത്. മൃതേദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .

Read More

ബൈസൺവാലി വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.

ഇടുക്കി : ബൈസൺവാലി നാൽപതേക്കറിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന രാജാക്കാട് മുല്ലക്കാനം സ്വദേശി പുത്തൻപുരയ്ക്കൽ ജസ്റ്റോ ജോസഫ് (27) ആണ് മരണപ്പെട്ടത്. ബൈസൺവാലി നാൽപതേക്കറിൽ കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. നാൽപതേക്കറിൽ നിന്ന് ജോസ്ഗിരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജസ്റ്റോയെ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി…

Read More

ജീവനക്കാരുടെ അസംതൃപ്തി ഗൗരവമായി പരിശോധിച്ച് പരിഹരിക്കപ്പെടണം : കെ. സലിംകുമാർ

തൊടുപുഴ : പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫലം പരിശോധിക്കുമ്പോൾ ജീവനക്കാരുടെ മേഖലയിലെ അസംതൃപ്തികൾ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷാമബത്തയും, കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കുടിശിഖകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും ഉണ്ടായ വീഴ്ച്ചകൾ ഒരു വിഭാഗത്തെ ആകെ തന്നെ അകറ്റി നിർത്തിയിരിക്കുന്നു. ഒട്ടനവധി കാര്യങ്ങളിൽ ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമായി ഇത് പരിഗണിക്കപ്പെടേണ്ടതുണ്ട്. സർവ്വെ ഫീൽഡ്സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്എസ്എ) 53-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം തൊടുപുഴ…

Read More

ഗ്യാപ്റോഡിലെ അഭ്യാസപ്രകടനങ്ങൾക്ക് കടിഞ്ഞാണിടാൻ എംവിഡി

അടിമാലി : മൂന്നാർ – പൂപ്പാറ ഗ്യാപ് റോഡ് യുവാക്കളുടെ അഭ്യാസവേദിയായതോടെ പൊറുതിമുട്ടി നാട്ടുകാർ. ഒടുവില്‍ വാഹനവകുപ്പ് അധികൃതർ കർശന പരിശോധനയുമായി രംഗത്തെത്തി. അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാൻ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ കണ്ടുവരുന്നത് തടയുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയത്. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ രാജീവ് ഗ്യാപ് റോഡ് സന്ദർശിച്ച്‌ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ദേവികുളം ഉടമൻചോല സ്‌ക്വാഡുകളെ തുടർച്ചയായ പെട്രോളിങ്ങിന് വേണ്ടിയിട്ടും നിയമലംഘനം…

Read More

വിദേശത്തു ജോലി വാഗ്താനം ചെയ്തു കോടികൾ തട്ടിയ പ്രതി പിടിയിൽ

തൊടുപുഴ : യു കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തു വിവിധ ആളുകളിൽ നിന്നായി നാലര കോടി രൂപയാണ് ജോബി ജോസ് തട്ടിയെടുത്തത്. ഇരുന്നൂറോളം പേരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ ഇയാൾ കൈക്കലക്കി. എന്നാൽ ഇതിൽ ഒരാൾക്ക് പോലും ജോബി ജോലി നൽകിയില്ല. തൃശ്ശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലായി 36 പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്. ഇതിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു.ഉദ്യോഗാർത്ഥികൾ പണം തിരികെ…

Read More

പ്രൈവറ്റ് ബസ് ടോറസുമായി ഇടിച്ചു അപകടം

കൂത്താട്ടുകുളം: കൂത്താട്ടുകുളം കോലഞ്ചേരി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് പാമ്പാക്കുട സ്കൂളിന് അപ്പുറം ടോറസ്സുമായി കൂട്ടിയിടിച്ചു അപകടം. ടോറസിന്റെ പുറകിൽ ബസ് ചെന്നിടിക്കുകയായിരുന്നു. ബസിനു മുൻവശം പൂർണമായും തകർന്നു, എന്നാൽ ആളപായം ഒന്നും ഇല്ല.

Read More

നെടുങ്കണ്ടത്തെ ആധുനിക ശ്മശാന നിര്‍മാണം പാതി വഴിയില്‍

ഇടുക്കി: നെടുങ്കണ്ടത്തെ ആധുനിക ശ്മശാനത്തിൻ്റെ നിർമാണം പാതി വഴിയിൽ മുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് നെടുങ്കണ്ടത്ത് ഇലക്ട്രിക് ക്രിമിറ്ററോറിയത്തിൻ്റെ നിർമാണ ഉത്ഘാടനം നടന്നത്. രണ്ട് മാസം കൊണ്ട് നിർമാണം പൂർത്തീകരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. മുൻപുണ്ടായിരുന്ന ഗ്യാസ് ക്രിമിറ്റോറിയം പൊളിച്ച് നീക്കി, അതേ ഭൂമിയിലാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നിർമാണം ആരംഭിച്ചത്. എന്നാൽ നിലവിൽ ഒരു വർഷത്തോളമായി നിർമാണം മുടങ്ങി കിടക്കുകയാണ്. ആകെ 30 ലക്ഷത്തോളം രൂപയാണ് പദ്ധതിയ്ക്കായി പ്രഖ്യാപിച്ചിരുന്നത്. നിർമാണം പൂർത്തിയായില്ലെങ്കിലും ജനറേറ്റർ സ്ഥാപിച്ചു….

Read More

പാതയോരങ്ങളിൽ അഴുകിയ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു

മുട്ടം : പാതയോരങ്ങളിൽ അഴുകിയ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു. മലങ്കര പെരുമറ്റത്തിന് സമീപം പാതയോരത്താണ് 50ൽപരം പ്ലാസ്റ്റിക്ക് കൂടുകളിൽ കുത്തി നിറച്ച ഡയപ്പറുകൾ രണ്ട് സ്ഥലങ്ങളിലായി തള്ളിയിരിക്കുന്നത്. കൂടാതെ മൂന്നാംമൈലിന് സമീപം പാതയോരത്ത് കഴിഞ്ഞ തിങ്കളാഴ്ച പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച കോഴി മാലിന്യം തള്ളിയിരുന്നു. ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപം അഴുകിയ ഹോട്ടൽ മാലിന്യവും അടുത്ത നാളിൽ തള്ളിയിരുന്നു. ഇതൊക്കെ മഴ വെള്ളത്തിൽ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തൊടുപുഴയാറ്റിലേക്കാണ്. രാത്രിയുടെ മറവിലാണ് ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ…

Read More