അടിമാലി : ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കേരള ഫാം എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് 6.45 – ഓടെയാണ് സംഭവം.
കേന്ദ്രത്തിലെ ലക്ഷമിയുടെ രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരണപ്പെട്ടത്. മൃതേദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു
.