ഉടുമ്പന്നൂർ : ഉടുമ്പന്നൂർ സെന്റ്. ജോർജ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. അസിസ്റ്റന്റ് മാനേജർ റവ.ഫാദർ ജോർജ് മാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രശാന്ത് പി ജെയിംസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ലതീഷ് യോഗ ദിനചാരണം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി സുലൈഷ സലിം ആശംസകൾ അറിയിച്ചു.ഉടുമ്പന്നൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യനും യോഗ അധ്യാപികയുമായ ഡോക്ടർ ആര്യാമോൾ കെ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കായിക അധ്യാപകൻ ശ്രീ. ജിമ്മി ജോസ് കൃതജ്ഞത രേഖപ്പെടുത്തി.
ഉടുമ്പന്നൂർ സെന്റ്. ജോർജ് ഹൈസ്കൂളിൽ യോഗ ദിനാചരണം നടത്തി

