നെടുങ്കണ്ടത്തെ ആധുനിക ശ്മശാന നിര്‍മാണം പാതി വഴിയില്‍

ഇടുക്കി: നെടുങ്കണ്ടത്തെ ആധുനിക ശ്മശാനത്തിൻ്റെ നിർമാണം പാതി വഴിയിൽ മുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് നെടുങ്കണ്ടത്ത് ഇലക്ട്രിക് ക്രിമിറ്ററോറിയത്തിൻ്റെ നിർമാണ ഉത്ഘാടനം നടന്നത്. രണ്ട് മാസം കൊണ്ട് നിർമാണം പൂർത്തീകരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. മുൻപുണ്ടായിരുന്ന ഗ്യാസ് ക്രിമിറ്റോറിയം പൊളിച്ച് നീക്കി, അതേ ഭൂമിയിലാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നിർമാണം ആരംഭിച്ചത്. എന്നാൽ നിലവിൽ ഒരു വർഷത്തോളമായി നിർമാണം മുടങ്ങി കിടക്കുകയാണ്. ആകെ 30 ലക്ഷത്തോളം രൂപയാണ് പദ്ധതിയ്ക്കായി പ്രഖ്യാപിച്ചിരുന്നത്. നിർമാണം പൂർത്തിയായില്ലെങ്കിലും ജനറേറ്റർ സ്ഥാപിച്ചു. നിലവിൽ ഇതും ഉപയോഗിക്കാതെ മഴയത്തിരുന്ന് നശിയ്ക്കുകയാണ്. കെട്ടിടത്തിന്റെ അടക്കം നിർമാണം പൂർത്തീകരിച്ച്, ക്രിമിറ്റോറിയം എന്ന് പ്രവർത്തന സജ്ജമാക്കും എന്നും പഞ്ചായത്ത് വ്യക്തമാക്കുനില്ല. ഭൂ രഹിതരായവരും നാമമാത്ര ഭൂമിയുള്ളവരും മരണപ്പെട്ടാൽ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *