വന്‍ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം.ഡി.എം.എയും പിടിച്ചെടുത്തു
ഇടുക്കി : പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം.ഡി.എം.എയും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം.ഡി.എം.എയും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വീട് വാടകക്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം…

