admin

മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ കണ്ടെത്തി

തൊടുപുഴ : മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ നാട്ടുകാരുടെ തെരച്ചിലിൽ കണ്ടെത്തി. മുള്ളരിങ്ങാട് അമയൽതൊട്ടി ഭാഗത്ത് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സ്കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടത്. മുള്ളരിങ്ങാട് വെട്ടിക്കൽ ജമാലാണ് അപകടത്തിൽപ്പെട്ടത്. ഇഷ്ടികക്കളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. തോട് കരകവിഞ്ഞ് അമയൽതൊട്ടി ഭാഗത്തുള്ള കലുങ്കിൽ വെള്ളം കയറിയതോടെയാണ് റോഡിലൂടെ വരികയായിരുന്ന ജമാലും സ്‌കൂട്ടറും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. ജമാൽ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവരെത്തി കരയ്ക്കു കയറ്റി. എന്നാൽ സ്‌കൂട്ടർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു. ഞായറാഴ്ച നാട്ടുകാർ നടത്തിയ തെരച്ചിലിൽ…

Read More

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ;അഞ്ചുപേർക്ക് പരിക്കേറ്റു

ഇടുക്കി :കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു അപകടം. വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തി എന്ന…

Read More

നിര്യാതയായി.

പാലാ / മുട്ടം : സിബിഗിരി കുന്നുംപുറത്ത് ചാക്കോ (ജയിംസ്) യുടെ മകളും പാലാ കരിമ്പാനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിൻ്റെ ഭാര്യയുമായ അഞ്ജു സിജോ (34) യു. എസ്സിൽ വച്ച് നിര്യാതയായി. മൃതദേഹം 27/10/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കരിമ്പാനിയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രൂക്ഷകൾ (28/10/2024) തിങ്കളാഴ്ച രാവിലെ 9.30 ന് ഭർതൃഗ്രഹത്തിൽ ആരംഭിച്ച്, ഉച്ചകഴിഞ്ഞ് 2.30 ന് മുട്ടം- സിബിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിലും നടത്തിയ ശേഷം സിബിഗിരി ഇടവക സെമിത്തേരിയിലെ…

Read More

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യം പൂജ നാളെ

തൊടുപുഴ : ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്‌ച പാമ്പുമേക്കാട്ട് മന പി.എസ്. വല്ലഭൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ആയില്യം പൂജ നടത്തും. നൂറുംപാലും, സർപ്പബലി, പാൽപ്പായസം, ഉണ്ണിയപ്പം, മഞ്ഞൾപൊടി സമർപ്പണം, വെറ്റില, പാക്ക് എന്നിവയാണ് പ്രധാനവഴിപാടുകളെന്ന് ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്‌പാംഗദൻ, മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #Thodupuzha #sreekrishnatemple #aayillyampooja #today #news #updates #nattuvarthakal

Read More

ജനശ്രദ്ധ നേടി ന്യൂമാൻ കോളേജ് എൻസിസിയുടെ ‘ റൊട്ടി – കപ്പട – മക്കാനാ പദ്ധതി ‘

തൊടുപുഴ:തൊടുപുഴ ന്യൂമാൻ കോളേജ് എൻസിസി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നടത്തുന്ന വിവിധ സാമൂഹിക സേവന പദ്ധതികളെ ഒരു കുടക്കീഴിലാക്കി ആവിഷ്കരിച്ച റൊട്ടി- കപ്പഡ- മക്കാനാ പദ്ധതി ശ്രദ്ധേയമായി. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹത്തിന് ബോധവൽക്കരണം നൽകുകയും അർഹരായവർക്ക് അവ എത്തിച്ചുകൊടുക്കുക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2013 ൽ ‘വിശപ്പിനെതിരെ പോരാടുക’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഷെയർ എ ബ്രഡ്’ പദ്ധതി ദേശീയതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഭവനരഹിതരായ…

Read More

കുരങ്ങ് ശല്യം രൂക്ഷം; ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത് 1000 കിലോയിലേറെ കാരറ്റ്

മൂന്നാർ: വട്ടവട കൊട്ടാക്കമ്പൂർ മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായി. ഏക്കർ കണക്കിന് സ്‌ഥലത്തെ കാരറ്റും പഴവർഗങ്ങളും തിന്നു നശിപ്പിച്ചു. കൊട്ടാക്കമ്പൂർ ഇടനട്ടിയിലാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. ഇടനട്ടിയിൽ വി.രാജീവിന്റെ ഒരേക്കർ സ്ഥലത്തെ വിളവെടുക്കാറായി നിന്നിരുന്ന കാരറ്റ് കൃഷി കഴിഞ്ഞ ദിവസം കൂട്ടത്തോടെയെത്തിയ കുരങ്ങുകൾ തിന്നുനശിപ്പിച്ചു. കാരറ്റ് പറിച്ചെടുത്ത കുരങ്ങുകൾ കുറച്ചുതിന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. 1000 കിലോയിലേറെ കാരറ്റാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. 100 ഗ്രാമിന് 4,500 രൂപ വിലയുള്ള വിത്തുകളാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. വിളവെടുക്കാൻ ആഴ്ച്‌ചകൾ…

Read More

ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുത്: സുപ്രീം കോടതി

ഇടുക്കി: ഇടുക്കിയിലെ ഏലമലക്കാടുകളിൽ(കാർഡമം ഹിൽ റിസർവിൽ-സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്‌സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു….

Read More

വൈദ്യുതി കേബിളുകൾക്ക് തീപിടിച്ചു

തൊടുപുഴ : കുമ്പംകല്ലിൽ വൈദ്യുതി കേബിളിന്റെ ഇൻസുലേഷനിൽ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്‌ച രാവിലെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി കേബിളിന്റെ ഇൻസുലേഷനിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തൊടുപുഴ ഫയർഫോഴ്‌സ് സംഘം കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തീയണയ്ക്കുകയുമായിരുന്നു. ഇൻസുലേഷൻ കത്തിയുരുകി തൊട്ടു താഴെയുള്ള ട്രാൻസ്ഫോർമറിലേക്ക് വീണിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ…

Read More

നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ വാഹനം കട്ടപ്പനയിൽ നിന്നും പിടികൂടി

കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന് പോയ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്. ഇത് ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ വാഹനം എടുത്ത് അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് പോയ സെൻ കാർ വിവിധ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിച്ചു. ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ സെൻ കാറിനെ പിൻതുടർന്നു.അമിത വേഗതയിൽ പോയ കാർ നിരവധി…

Read More

ജില്ല കായികമേള; കിരീടം കട്ടപ്പനക്ക്

നെടുങ്കണ്ടം: ഇല്ല, കട്ടപ്പനക്ക് എതിരാളികളേ ഇല്ല. ആധിപത്യം ഒരിക്കൽ കൂടി ഉരുക്കിൽ വാർത്തെടു ത്ത് 17-ാമത് ഇടുക്കി റവന്യു ജില്ല സ്കൂ‌ൾ കായിക മേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാരായി. അടിമാ ലിയാണ് രണ്ടാമത്. ആതിഥേയരായ നെടുങ്കണ്ടം മൂ ന്നാമതെത്തി. ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവ സമായി നടന്ന മേളയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കട്ടപ്പന മുന്നേറിയത്. 42 സ്വർണ വും 47 വെള്ളിയും 26 വെങ്കലവും അടക്കം 420…

Read More