നെടുങ്കണ്ടം: ഇല്ല, കട്ടപ്പനക്ക് എതിരാളികളേ ഇല്ല. ആധിപത്യം ഒരിക്കൽ കൂടി ഉരുക്കിൽ വാർത്തെടു ത്ത് 17-ാമത് ഇടുക്കി റവന്യു ജില്ല സ്കൂൾ കായിക മേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാരായി. അടിമാ ലിയാണ് രണ്ടാമത്. ആതിഥേയരായ നെടുങ്കണ്ടം മൂ ന്നാമതെത്തി.
ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവ സമായി നടന്ന മേളയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കട്ടപ്പന മുന്നേറിയത്. 42 സ്വർണ വും 47 വെള്ളിയും 26 വെങ്കലവും അടക്കം 420 പോയന്റുമായാണ് കട്ടപ്പന മുന്നിലെത്തിയത്. 28 സ്വർണവും 25 വെള്ളിയും 25 വെങ്കലവും അടക്കം 267 പോയന്റുമായി അടിമാലി രണ്ടാമതെത്തി. ആറ് സ്വർണവും 14 വെള്ളിയും 14 വെങ്കലവും അടക്കം 92 പോയന്റുമായാണ് നെടുങ്കണ്ടം മൂന്നാം സ്ഥാന ത്തിന് അർഹരായത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1