വൈദ്യുതി കേബിളുകൾക്ക് തീപിടിച്ചു

തൊടുപുഴ : കുമ്പംകല്ലിൽ വൈദ്യുതി കേബിളിന്റെ ഇൻസുലേഷനിൽ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്‌ച രാവിലെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി കേബിളിന്റെ ഇൻസുലേഷനിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തൊടുപുഴ ഫയർഫോഴ്‌സ് സംഘം കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തീയണയ്ക്കുകയുമായിരുന്നു. ഇൻസുലേഷൻ കത്തിയുരുകി തൊട്ടു താഴെയുള്ള ട്രാൻസ്ഫോർമറിലേക്ക് വീണിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ.തങ്കപ്പൻ, പി.ജി.സജീവ്, കെ.എ. ഉബാസ്, ഫയർ ഓഫീസർമാരായ ജെയിംസ് നോബിൾ, ലിബിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#electriccable #fire #accident #thodupuzha #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *