തൊടുപുഴ:തൊടുപുഴ ന്യൂമാൻ കോളേജ് എൻസിസി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നടത്തുന്ന വിവിധ സാമൂഹിക സേവന പദ്ധതികളെ ഒരു കുടക്കീഴിലാക്കി ആവിഷ്കരിച്ച റൊട്ടി- കപ്പഡ- മക്കാനാ പദ്ധതി ശ്രദ്ധേയമായി. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹത്തിന് ബോധവൽക്കരണം നൽകുകയും അർഹരായവർക്ക് അവ എത്തിച്ചുകൊടുക്കുക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2013 ൽ ‘വിശപ്പിനെതിരെ പോരാടുക’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഷെയർ എ ബ്രഡ്’ പദ്ധതി ദേശീയതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഭവനരഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോം ഫോർ ഹോംലെസ്സ് പദ്ധതിയിൽ ഇതിനോടകം മൂന്ന് വീടുകളാണ് നിർമ്മിച്ചത് നൽകിയിട്ടുള്ളത്.
നിർധനർക്ക് വസ്ത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിൽ പുതുതായി ആരംഭിച്ച ഷെയർ എ ക്ലോത്ത് പദ്ധതിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ബിജു പീറ്റർ നിർവഹിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വസ്ത്രം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ക്ലോത്ത് ബാങ്കിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുക എന്നതാണ് ഷെയർ എ ക്ലോത്ത് പദ്ധതി ലക്ഷ്യമിടുന്നത്. എൻസിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ നിസ്വാർത്ഥ സേവനം പരിശീലിക്കുന്നതിന് കേഡറ്റുകളെ പ്രാപ്തരാക്കുകയും, അത് സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജീകരിക്കുകയും ചെയ്യുക എന്നതാണ് ആണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം എന്ന് അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു അറിയിച്ചു. വിവിധ പ്രവർത്തനങ്ങൾക്ക് സീനിയർ അണ്ടർ ഓഫീസർ ആദർശ് എസ്, അണ്ടർ ഓഫീസർമാരായ സാരംഗ് ഷാജി, രാധിക എം ആർ, അഖിൽ കുമാർ ബി,അഷ്ബിൻ തോമസ്, ആഷിത മുരുകൻ, അനശ്വര രവി, ആഷിക് അഹമ്മദ്, സെവിൻ വിനോദ്, അലൻ രാജൻ, ചേതന ശ്രീപാർവ്വതി എന്നിവർ നേതൃത്വം നൽകി.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
thodupuzha #newmancollege #ncc #today #news #updates #nattuvarthakal