
ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ തുരത്തി
ഇടുക്കി : കുട്ടിക്കാനം തട്ടാത്തിക്കാനത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പ് അധികൃതർ തുരത്തി. പൈൻകാട്ടിലെത്തിയ മൂന്ന് ആനകളെയാണ് തുരത്തിയത്. ഇവ സമീപത്തെ യൂ ക്കാലി പ്ലാന്റേഷനിലേക്ക് കയറിപ്പോയി. ബുധനാഴ്ചയും ഇവിടെ ആനക്കൂട്ടം എത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ആനക്കൂട്ടം എത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുക യാണ്. ബുധനാഴ്‌ച രാവിലെ 11.30ന് പീരുമേട് ഐ. എച്ച്.ആർ.ഡി സ്‌കൂളിന് സമീപവും ഒരു ആന എ ത്തിയിരുന്നു. സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യ ക്തിയുടെ പുരയിടത്തിലും സർക്കാർ സ്ഥലത്തെ കാട്ടിലേക്കും കയറിപ്പോയ…