അശരണർക്ക് കാരുണ്യമാകാനുളള ബ്രാൻ്റ് അംബാസഡറായി മലയാളി ചിരി ക്ലബ്ബ് – മന്ത്രി റോഷി അഗസ്റ്റിൻ
അഗതികൾക്ക് ആശ്രയമാകുന്ന മലയാളി ചിരി ക്ലബ്ബ് അശരണരുടേയും പാവപ്പെട്ടവരുടെയും ബ്രാൻ്റ് അംബാസഡറാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ മലയാളി ചിരിക്ലബ്ബ് നടത്തിയ കാരുണ്യ യാത്ര സീസൺ 14ൻ്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. പേരുകൊണ്ട് വ്യത്യസ്ഥമായ ചിരിക്ലബ്ബ് ഇത്തരം പ്രവർത്തികൾ കൊണ്ട് സമൂഹത്തിന് ചിരിയും സന്തോഷവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി ചിരിക്ലബ്ബിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ് എട്ടുവർഷമായി അഗതി മന്ദിരങ്ങളിലേയ്ക്ക് കാരുണ്യ യാത്ര നടത്തി വരികയാണ്. ഓണക്കാലത്തും ക്രിസ്തുമസിനുമാണ് കാരുണ്യാത്ര…

