സ്കൂൾ ബസിനു പിന്നിൽ ചരക്കുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചു അപകടം

ഇടുക്കി : വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ സ്കൂൾ ബസിനു പിന്നിൽ ചരക്കുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചു അപകടം. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്കും കുമളിയിലേക്കും അരിയും പലചരക്കു സാധനവുമായി വന്ന പിക്കപ്പ് വാൻ ബസ് സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ വാനിന്റെ ആക്സിൽ ഊരിപ്പോകുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്തു. ഈ സമയം പശുമല ജംഗ്ഷനിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനു നിർത്തിയിരുന്ന സ്കൂൾ ബസിന്റെ പുറകിൽ നിയന്ത്രണം വിട്ട ചരക്കു പിക്കപ്പ് ഇടിക്കുകയായിരുന്നു. പരമാവധി ഡ്രൈവർ ബ്രേക്ക് അമർത്തി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ അതിനു സാധിച്ചില്ല. തിരക്കേറിയ ടൗണിൽ സ്കൂൾ കുട്ടികളടക്കം നടന്നുപോയിരുന്നു, എന്നാൽ സ്കൂൾ ബസിന്റെ പുറകിൽ ഇടിച്ചു നിന്നതുമൂലം വാൻ അപകടം ഒഴിവാകുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പ്രദേശത്തെ ലോഡിങ് തൊഴിലാളികളും എത്തി രക്ഷാപ്രവർത്തനം നടത്തി. സ്കൂൾ ബസിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ആർക്കും തന്നെ പരിക്കുകൾ ഇല്ലാതെ രക്ഷപെടുകയും ചെയ്തു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#accident #schoolbbus #pickupvan #idukki #vandipperiyar #pashumalajn #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *